റിയാദ്: സഊദി ദേശീയ എണ്ണ കമ്പനിയും ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നുനായ സഊദി അരാംകോയിലെ ഒരു മുതിർന്ന എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥനെ ഇന്ത്യയിൽ അറസ്റ്റ് ചെയ്തു. അവധിക്കാലം ചിലവഴിക്കാനെത്തിയ ഫെര്‍ഗുസ് മെക് ലോഡ്നെ സാറ്റലൈറ്റ് ഫോൺ കൈവശം വച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യൻ ജയിലിൽ ഒരാഴ്ചയോളം കിടന്ന ശേഷം ഇദ്ദേഹം പുറത്തിറങ്ങിയതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒടുവില്‍ ആയിരം രൂപ പിഴ ഈടാക്കിയാണ് അദ്ദേഹത്തെ വിട്ടയച്ചതെന്നും ഇന്ത്യൻ മാധ്യമങ്ങൾ പറയുന്നു.
ഹിമാലയൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ വാലി ഓഫ് ഫ്ളവേഴ്സ് നാഷണൽ പാർക്കിലെ ഹോട്ടലിൽ വച്ച് ജൂലൈ 12 നാണ് അറസ്റ്റ് ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി സ്ഥാപനത്തിന്റെ ഇന്വെസറ്റര് റിലേഷന്‍സ് മേധാവിയാണ് ഫെർഗസ് മക്ലിയോഡ്. ബ്രിട്ടീഷ് പൗരനായ 62 കാരൻ ജൂലൈ 18 വരെ ഉത്തരാഖണ്ഡിലെ ചമോലി പട്ടണത്തിലെ ജയിലിലായിരുന്നു.
സ്വിച്ച് ഓഫ് ചെയ്ത ഫോണാണ് തന്റെ കൈയില്‍ ഉണ്ടായിരുന്നതെന്നും അവധിക്കാലത്ത് ഉപയോഗിച്ചിട്ടില്ലെന്നും 62 കാരനായ യു.കെ സ്വദേശി പറയുന്നു. വിദേശ പൗരന്മാര് അംഗീകാരമില്ലാതെ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ ശിക്ഷാര്‍ഹമാണെന്ന് ചമോലി എസ്.പി ശ്വേതാ ചൗബെ പറഞ്ഞു. സാറ്റലൈറ്റ് ഫോണ്‍ കൈവശമുണ്ടെന്ന് സ്ഥിരീകരിച്ചതിനു ശേഷമായിരുന്നു അറസ്റ്റെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.
ചൈനയുമായുള്ള യഥാര്‍ഥ നിയന്ത്രണ രേഖയുമായി ചേര്‍ന്നു കിടക്കുന്നത പ്രദേശമാണ് ചമോലി ജില്ല. വിദേശ പൗരന്റെ പക്കല്‍ സാറ്റലൈറ്റ് ഫോണ്‍ ഉണ്ടെന്ന് ജൂലൈ 11ന് രഹസ്യവിവരം ലഭിക്കുകയായിരുന്നുവെന്ന് ഗോവിന്ദ്ഘട്ട് പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഓഫീസര്‍ നരേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു. ഒരു പോലീസുകാരനെ അയച്ച് സ്ഥിരീകരിച്ച ശേഷമാണ് ഇന്ത്യന്‍ ടെലഗ്രാഫ് നിയമം, ഇന്ത്യന്‍ വയര്ലസെ ടെലഗ്രാഫി നിയമം എന്നിവ പ്രകാരം അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്ന കാര്യം ഫെര്ഗുസിന് അറിയില്ലായിരുന്നുവെന്നും നിയമം നടപ്പിലാക്കയതില്‍ തെറ്റില്ലെന്നും എസ്.പി ശ്വേതാ ചൗബെ അവകാശപ്പെട്ടു. അതേസമയം, സംഭവത്തെ കുറിച്ച് സഊദി അരാംകൊ പ്രതികരിച്ചിട്ടില്ല.
കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




