പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0
1610

മസ്‍കത്ത്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ വള്ളിവട്ടത്തെ അക്ലിപ്പറമ്പില്‍ സുനില്‍ (55) ആണ് മരിച്ചത്. 35 വര്‍ഷമായി പ്രവാസിയായ അദ്ദേഹം ഒമാനിലെ സൗത്ത് അല്‍ ശര്‍ഖിയയിലെ അല്‍കാമില്‍ അല്‍ വഫിയയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയായിരുന്നു.

പിതാവ് – രാമന്‍. മാതാവ് – വള്ളിയമ്മ. ഭാര്യ – ശ്രീദേവി. മക്കള്‍ – അമല്‍, അപര്‍ണ. സഹോദരങ്ങള്‍ – ഷിബു, ബൈജു, ബേബി, രാധാകൃഷ്ണന്‍, മനോജ്, ഉഷ, പരേതനായ തമ്പി. മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.