തിരൂരങ്ങാടി മണ്ഡലം കെഎംസിസി സ്വീകരണവും യാത്രയയ്പ്പും സംഘടിപ്പിച്ചു

ജിദ്ദ: ഉംറ നിർവഹണാർത്ഥം ജിദ്ദയിൽ എത്തിയ തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്റും താനൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ സി. കെ അബ്ദുറസാഖ് പെരുമണ്ണക്ക്‌ ജിദ്ദ – കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ഇതോടൊപ്പം പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക്‌ മടങ്ങുന്ന മണ്ഡലം കെഎംസിസി വൈസ് പ്രസിഡണ്ട് കളത്തിങ്ങൽ അബ്ദുറഹ്മാൻ എടരിക്കോടിന്‌ യാത്രയയപ്പും നൽകി.

ഷറഫിയ്യ സഫയർ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന പരിപാടി സഊദി കെ.എം.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ്റും തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാനുമായ കെ. പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കെഎംസിസി കമ്മിറ്റിയുടെ മൊമെൻ്റോ സി. കെ റസാഖിനു ജിദ്ദ കെ.എം.സി.സി സെട്രൽ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളിയും അബ്ദുറഹിമാൻ എടരിക്കോടിന് പി. കെ സുഹൈലും നൽകി. ചടങ്ങിൽ കെ.എം സി.സി മണ്ഡലം പ്രസിഡൻറ് പി. കെ സുഹൈൽ അധ്യക്ഷത വഹിച്ചു. അലി ഫൈസി പാവണ്ണ മുഖ്യ പ്രഭാഷണം നടത്തി. സി. കെ. എ റസാഖ് മറുപടി പ്രസംഗം നടത്തി.

മക്ക കെഎംസിസി സെട്രൽ കമ്മിറ്റി സെക്രട്ടറി ഷാഹിദ് പരേടത്ത്, ജിദ്ദ കെഎംസിസി സെട്രൽ കമ്മിറ്റി ഭാരവാഹികളായ റസാഖ് മാസ്റ്റർ, ഇസ്ഹാഖ് പൂണ്ടോളി, ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികളായ ഹബീബ് കല്ലൻ, സീതി കൊളക്കാടൻ, ഇല്യാസ് കല്ലിങ്ങൽ, സുൽഫിക്കൽ ഒതായി, മറ്റു വിവിധ കെ.എം.സി.സി ഭാരവാഹികളായ എം.സി കുഞ്ഞുട്ടി കുണ്ടൂർ, അബ്ദുറഹ്മാൻ എടരിക്കോട്, അബ്ദുസ്സമദ് പൊറ്റയിൽ, ഷൗക്കത്ത് പെരുമണ്ണ, എന്നിവർ സംസാരിച്ചു. സെക്രട്ടറി ജാഫർ വെന്നിയൂർ സ്വാഗതം പറഞ്ഞു.