സന്ദർശക വിസയിൽ ഉംറക്കെത്തിയ കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ അന്തരിച്ചു

0
1954

ജിദ്ദ: സന്ദർശക വീസയിൽ സൗദിയിൽ എത്തിയ കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ മരിച്ചു. ഫറോക്ക് കോടമ്പുഴ സ്വദേശിനി കണ്ണംപറമ്പത്ത് ഉമ്മയ്യയാണ് (80) മരിച്ചത്. ഒരു മാസം മുമ്പ് സന്ദർശക വീസയിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു.

ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കിയ ശേഷം ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് മൂന്നാഴ്ചയോളമായി ജിദ്ദ നാഷനൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു മരണം.

ഭർത്താവ് തൊണ്ടിയിൽ അബ്ദുറഹ്മാൻ ആറ് മാസം മുമ്പാണ് മരിച്ചത്. മക്കൾ: സറീന, ഹസീന, അഷ്‌റഫ്‌, മഹജ. മരുമക്കൾ: കോയ, അഷ്‌റഫ്‌, കാദർകുട്ടി, ഹമീദ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.