റിയാദ്: അബ്‌ഷർ പ്ലാറ്റ്‌ഫോം വഴി മൾട്ടിപ്പിൾ വിസിറ്റ് വിസയുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിപ്പിച്ച വാർത്തയുടെ സാധുത ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് നിരസിച്ചു. മൾട്ടിപ്പിൾ വിസ കാലാവധി കഴിയുന്നതിനു 7 ദിവസം മുമ്പ്, സഊദിക്ക് പുറത്തേക്ക് പോകാതെ പുതുക്കാൻ കഴിയുമെന്ന തരത്തിലായിരുന്നു പ്രചരണം നടന്നിരുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മൾട്ടിപ്പിൾ വിസ നീട്ടുന്നതിനുള്ള നിർദ്ദേശങ്ങൾക്ക് വിസ നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ടെന്നും വിസ കാലാവധി കഴിയും മുമ്പ് രാജ്യത്ത് നിന്ന് പുറപ്പെടണമെന്നും വ്യക്തമാക്കിയ ജവാസാത്, വിസ കാലാവധി കഴിഞ്ഞു 3 ദിവസത്തിന് ശേഷം പിഴ ചുമത്തുമെന്നും അറിയിച്ചു.
وعليكم السلام، التعليمات تشترط الالتزام بضوابط التأشيرة والمغادرة قبل إنتهاء صلاحية التأشيرة. شاكرين تواصلك
— الجوازات السعودية (@AljawazatKSA) October 23, 2022
അതേസമയം, സിംഗിൾ എൻട്രി സന്ദർശക വിസക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് ഉണ്ടെങ്കിൽ നിർദ്ദിഷ്ട വ്യവസ്ഥകൾക്കനുസൃതമായി, അതിന്റെ കാലാവധി അവസാനിക്കുന്നതിന് 7 ദിവസം മുമ്പ്, അബ്ഷർ പ്ലാറ്റ്‌ഫോം വഴി പുതുക്കാൻ കഴിയുമെന്ന് ജവസാത് അറിയിച്ചിട്ടുണ്ട്. എന്നാൽ, സന്ദർശന വിസയുടെ ആകെ കാലാവധി 180 ദിവസത്തിൽ കൂടുതൽ ലഭിക്കുകയില്ല.
കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇത് സംബന്ധമായി മലയാളംപ്രസ്സ് ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത വായിക്കാം👇