റിയാദ്: സാധുവായ മെഡിക്കൽ ഇൻഷുറൻസ് ഉണ്ടെങ്കിൽ, വ്യവസ്ഥയോടെ സന്ദർശന വിസ കാലാവധി തീരുന്നതിന് ഏഴ് ദിവസം മുമ്പ് പുതുക്കാൻ സാധിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വ്യക്തികൾക്കുള്ള സന്ദർശന വിസയുടെ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പ്, വിസിറ്റ് വിസക്കാരുടെ സ്പോൺസറുടെ അബ്‌ശിർ പ്ലാറ്റ്ഫോം അക്കൗണ്ട് വഴി ദീർഘിപ്പിക്കാൻ കഴിയും. എന്നാൽ, നീട്ടൽ നടപടിക്രമം പൂർത്തിയാക്കുന്നതിന് സന്ദർശകന് വ്യവസ്ഥകൾക്ക് അനുസൃതമായി മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരിക്കണം, ജവാസാത് വിശദീകരിച്ചു.
അതേസമയം, സന്ദർശന വിസയുടെ ആകെ കാലാവധി 180 ദിവസത്തിൽ കവിയാൻ പാടില്ലെന്നാണ് നിർദ്ദേശങ്ങൾ ആവശ്യപ്പെടുന്നതെന്ന് ജവാസാത്ത് ചൂണ്ടിക്കാട്ടി. മാത്രമല്ല, വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞാൽ പിഴ ചുമത്തുമെന്നും ജവാസാത്ത് വ്യക്തമാക്കി.
സന്ദർശക വിസയെ റെസിഡൻഷ്യൽ വിസയാക്കി (ഇഖാമ) മാറ്റാൻ സാധ്യമല്ലെന്നും ജവാസാത്ത് സ്ഥിരീകരിച്ചു. ആതിഥേയന്റെ റെക്കോർഡിൽ ട്രാഫിക് ലംഘനങ്ങൾ ഉണ്ടെങ്കിൽ, അബ്‌ഷർ പ്ലാറ്റ്‌ഫോം വഴി അവന്റെ കീഴിലുള്ളവരുടെ സന്ദർശക വിസ പുതുക്കുന്നതിന് തടസ്സമാകില്ലെന്നും ജവാസാത് പറഞ്ഞു.
അത്പോലെ തന്നെ സന്ദർശക വിസക്കാരുടെ സ്പോൺസറുടെ ഇഖാമ കാലാവധി കഴിഞ്ഞാലും സന്ദർശകരുടെ സന്ദർശന വിസയുടെ കാലാവധി നീട്ടുന്നതിനു തടസ്സമില്ലെന്നും സഊദി പാസ്സ്പോർട്ട് വിഭാഗം അറിയിച്ചു.
അതേസമയം, നിലവിൽ മൾട്ടിപ്പിൾ എൻട്രി വിസിറ്റിംഗ് വിസയിൽ എത്തുന്നവർ 90 ദിവസം കഴിഞ്ഞാൽ സഊദിക്ക് പുറത്തു പോയി തിരിച്ചു വന്നാൽ മാത്രമേ വീണ്ടും 90 ദിവസത്തേക്ക് നിൽക്കാൻ സാധിക്കുന്നുള്ളൂ. അബ്‌ഷീറിൽ തവാസുൽ വഴി വിസ നീട്ടാൻ റിക്വസ്റ്റ് കൊടുക്കാൻ സാധിക്കുമെങ്കിലും പലപ്പോഴും ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ ഇത് ലഭിക്കുന്നുള്ളൂവെന്ന് അനുഭവസ്ഥർ പറയുന്നു. അതിനാൽ തന്നെ അടുത്ത 90 ദിവസം കൂടി സഊദിയിൽ നിൽക്കേണ്ടവർ ചുരുങ്ങിയ ചിലവിൽ ബഹ്‌റൈൻ, ജോർദാൻ തുടങ്ങിയ അടുത്ത രാജ്യങ്ങളിൽ പോയി സഊദിയിലേക്ക് മടങ്ങുകയാണ് ചെയ്യുന്നത്.
കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
