സമസ്ത ഇസ്‌ലാമിക് സെന്റർ റാബിഗ് മീലാദ് സമ്മേളനം സംഘടിപ്പിച്ചു

0
875

റാബിഗ്: “നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരുനബി” എന്ന് ശീർഷകത്തി നടത്തിവന്നിരുന്ന കാംപയിനിൽ എസ് ഐ സി റാബിഖ് സെൻട്രൽ കമ്മിറ്റിയും പങ്കാളികളായി.

സെൻട്രൽ കമ്മിറ്റിക്ക് കീഴി “ഈദേ റബീഅ്” എന്ന ശീർഷകത്തിൽ സെപ്റ്റംബർ 26 മുതൽ നവംബർ 4 വരെ വിപുലമായ പരിപാടികൾക്കാണ് ആസൂത്രണം ചെയ്തിട്ടുള്ളത്

അതിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി ഗ്രാൻഡ്മൗലിദ് സദസും, മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടിയും പൊതുസമ്മേളനവും പ്രവാചക പ്രകീർത്തന സദസും പൊതുസമ്മേളനവും നടത്തി

പൊതുസമ്മേളതിൽ അബ്ദുസ്സലീം പുല്ലാളൂർ അധ്യക്ഷത വഹിച്ചു. സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു, എസ് കെ എസ് എസ്റ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി. മുനീർ ഫൈസി മക്ക, അബ്ദുൽ ഖാദർപാങ്ങ്, മുനീർ ഫൈസി റിയാദ്, ആശംസകൾ നേരുന്നു

ഷക്കീർ നടുത്തൊടി, ഹംസ കപൂർ, ഹംസ മുക്കം, അഷ്കർ ഫൈസി, അബ്ദുള്ള മുസ്‌ലിയാർ കിലയ്യ, അബ്ദുറഹിമാൻ മുസ്‌ലിയാർ, യുസുഫ് ദാരിമി, മുനീർ മുസ്‌ലിയാർ,അബ്ദുറഹിമാൻ ഹാജി, നാസർ,ഫഹദ് , നിസാമുദ്ദീൻ, ബാവ,ഗഫൂർ ചേലേമ്പ്ര,അബ്ദുൽ അസീസ് കുലൈസ്, ആരിഫ് കുലൈസ്, റാബിക്ക് വിഖായ ടീം, എന്നിവരും സംബന്ധിച്ചു. ഹംസ ഫൈസി കാളികാവ് സ്വാഗതവും, വീരാൻകുട്ടി ഒറ്റപ്പാലം നന്ദിയും പറഞ്ഞു