ഹുറൂബായവര്‍ക്ക് ആശ്വസിക്കാം, സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ ഇന്ന് മുതല്‍ പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍

0
7603

റിയാദ്: സഊദിയിൽ ഹുറൂബിൽ അകപ്പെട്ടവർക്ക് ആശ്വാസ വാർത്ത. സ്‌പോണ്‍സര്‍മാര്‍ തൊഴിലാകളികളെ ഒളിച്ചോടിയതായി ഹുറൂബ് റജിസ്റ്റര്‍ ചെയ്തത് കാരണം ഇഖാമ പുതുക്കാനോ സ്‌പോണ്‍സര്‍ഷിപ്പ് മാറാനോ കഴിയാത്തവര്‍ക്ക് ഏറെ ആശ്വാസമയാണ് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം രംഗത്തെത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതിയ പ്രഖ്യാപന പ്രകാരം നിയമപരിഷ്‌കരണം പ്രഖ്യാപിക്കുന്നതിന് മുമ്പ് വരെ ഹുറൂബാക്കപ്പെട്ട തൊഴിലാളികള്‍ക്ക് അവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അവസരം നല്‍കും. ഇഖാമ പുതുക്കാത്ത കാലത്തെ ലെവി കുടിശ്ശിക പുതിയ സ്‌പോണ്‍സര്‍ അടക്കണമെന്ന നിബന്ധനയോടെയായിരിക്കും ഈ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം. 15 ദിവസത്തിനകം സ്‌പോണ്‍സര്‍ഷിപ്പ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും നിബന്ധനയുണ്ട്. ഇല്ലെങ്കില്‍ മന്ത്രാലയത്തിന്റെ എകൗണ്ടില്‍ ഈ തൊഴിലാളിയുടെ സ്റ്റാറ്റസ് ഹുറൂബ് (മുതഗയ്യിബുന്‍ അനില്‍ അമല്‍) എന്ന് അവശേഷിക്കും.

തൊഴിലാളികള്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍ അവരുമായുളള തൊഴില്‍ കരാര്‍ അവസാനിപ്പിച്ചതായി തൊഴിലുടമ ഖിവ പോര്‍ട്ടല്‍ വഴി മന്ത്രാലയത്തെ അറിയിക്കണം. ഇതോടെ, മന്ത്രാലയത്തിന്റെ സിസ്റ്റത്തില്‍ തൊഴിലാളിയുടെ സ്റ്റാറ്റസ് മുന്‍ഖതിഉന്‍ അനില്‍ അമല്‍ (തൊഴിലാളി ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നു) എന്നായി മാറും. ഈ സമയത്ത് നിലവിലെ തൊഴിലുടമക്ക് ഈ തൊഴിലാളിയുമായി ബന്ധപ്പെട്ട ഒരു കാര്യവും ചെയ്യാനാവില്ല. എന്നാല്‍ ഈ സമയത്ത് തൊഴിലാളിക്ക് മറ്റൊരു സ്‌പോണ്‍സറിലേക്ക് മാറാനോ ഫൈനല്‍ എക്‌സിറ്റില്‍ പോകാനോ സാധിക്കും. ഇത് 60 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും 60 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ മന്ത്രാലയം അവരെ ഹുറൂബ് ഗണത്തിലേക്ക് മാറ്റുമെന്നും മന്ത്രാലയം അറിയിച്ചു.

കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക