ഹുറൂബ് നീക്കാൻ അവസരമെന്ന്: വോയ്‌സുകളും മെസേജുകളും നിറഞ്ഞൊഴുകുന്നു

0
7185

റിയാദ്: സഊദിയിൽ ഹുറൂബിൽ അകപ്പെട്ടവർക്ക് ആശ്വാസമെന്നും ഇന്ന് ഒരു ദിവസത്തേക്ക് ഹുറൂബ് മാറ്റാൻ അവസരം ഉണ്ടെന്നുമുള്ള സന്ദേശങ്ങ,ൾ വ്യാപകമായി പ്രചരിക്കുന്നു. എന്നാൽ, ഇത് സംബന്ധമായ ഔദ്യോഗിക അറിയിപ്പോ പ്രഖ്യാപങ്ങളോ ഇത് വരെ ഉണ്ടായിട്ടില്ല.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞായറാഴ്ച രാവിലെ മുതലാണ് ഹുറൂബ് നീക്കുന്നുവെന്ന വാർത്ത സോഷ്യൽ മീഡിയകളിൽ പ്രചരിച്ചു തുടങ്ങിയത്.

“സൗദിപ്രവാസികൾക്ക് സന്തോഷ വാർത്ത ഹുറൂബ് ആയിട്ടുള്ള ആളുകൾക്കു ഇന്ന് ഒരു ദിവസം സൗദി ഗവണ്മെന്റ് അത് ഒഴിവാക്കി കൊടുക്കുന്നുണ്ട്. മക്തബിൽ അവരുടെ ഫീസ്‌ മാത്രം മതി എന്ന് അറിയാൻ കഴിഞ്ഞു.. ഹുറൂബ് ആയിട്ടുള്ള ആളുകൾ പരമാവധി ഉപയോഗപ്പ്പെടുത്തുക മറ്റുള്ളവരിലേക്ക് share ചെയ്യുക”. ഈ സന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഇതോടൊപ്പം, പലരുടെയും ഹുറൂബ് മാറ്റിയെന്ന ശബ്ദ സന്തോഷവും പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഇത് വരെ വ്യക്തത വന്നിട്ടില്ല. സഊദി ലേബർ ഓഫീസുമായും ലേബർ കോർട്ട് ഉദ്യോഗസ്ഥരുമായും റിയാദിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകർ നിരന്തരം ബന്ധപ്പെട്ട് വ്യക്തത വരുത്താൻ ശ്രമിക്കുന്നുണ്ട്. പ്രമുഖ സഊദി അഡ്വക്കറ്റുമാരുമായും വിഷയതിന്റെ ആധികാരികത അറിയാനും ശ്രമം നടക്കുന്നതായും പ്ലീസ് ഇന്ത്യ ചെയർമാനും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ലത്തീഫ് തെച്ചി മലയാളംപ്രസ്സിനോട് പറഞ്ഞു.

അതെസമയം, പുതിയ സ്പോൺസർമാരെ കണ്ടെത്തി ഖിവ പോർട്ടൽ വഴി റിക്വസ്റ്റ് കൊടുത്തവർക്ക് ഹുറൂബ് മാറിയതായും എന്നാൽ, ഗാർഹിക തൊഴിലാളികളായ ഹുറൂബ്കാർക്ക് പഴയ സ്പോൺസറിൽ നിന്നുള്ള എൻ ഒ സി വേണമെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളും പലരും പങ്ക് വെക്കുന്നുണ്ട്. പ്രചരിക്കുന്ന വാർത്ത ഔദ്യോഗികകമായി പ്രഖ്യാപിക്കുകയോ സത്യാവസ്ഥ ബോധ്യപ്പെടുകയോ ചെയ്യുകയാണെങ്കിൽ മലയാളംപ്രസ്സ് അപ്ഡേറ്റ് ചെയുന്നതായിരിക്കും. പ്രചരിക്കുന്ന വാർത്തകൾ യാഥാർഥ്യമാണെങ്കിൽ ആയിരക്കണക്കിന് ആളുകൾക്ക് ഇത് ഗുണകരമാകും.

കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക