വിസിറ്റ് വിസ കാലാവധി തീരുന്നതിന് 7 ദിവസം മുമ്പ് നീട്ടാനാകുമെന്ന് സഊദി ജവാസാത്ത്‌

0
774

റിയാദ്: സാധുതയുള്ള മെഡിക്കൽ ഇൻഷുറൻസ് ഉള്ള സന്ദർശന വിസ കൾ കാലാവധി തീരുന്നതിന് ഏഴ് ദിവസം മുമ്പ് നീട്ടാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) അറിയിച്ചു.

വ്യക്തികൾക്കുള്ള സന്ദർശന വിസ, നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് പ്രത്യേക വ്യവസ്ഥകൾക്കനുസൃതമായി സന്ദർശകന് മെഡിക്കൽ ഇൻഷുറൻസ് ഉണ്ടെങ്കിൽ അതിന്റെ സാധുത കാലഹരണപ്പെടുന്നതിന് ഏഴ് ദിവസം മുമ്പ്, അബ്ഷർ പ്ലാറ്റ്‌ഫോം അക്കൗണ്ട് വഴി നീട്ടാവുന്നതാണ്.

അതേസമയം വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞാൽ പിഴ ചുമത്തുമെന്ന് ജവാസാത്ത് വ്യക്തമാക്കി.

സന്ദർശക വിസയെ റെസിഡൻഷ്യൽ വിസയാക്കി മാറ്റുന്നത് സാധ്യമല്ലെന്ന് ജവാസാത്ത് സ്ഥിരീകരിച്ചു.

വിസിറ്റ് വിസക്കാരെ റിക്രൂട്ട് ചെയ്ത ആതിഥേയന്റെ പേരിൽ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ ഒടുക്കാതെ ശേഷിക്കുന്നത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴി വിസിറ്റ് വിസകൾ ദീർഘിപ്പിക്കുന്നതിന് പ്രതിബന്ധമാകില്ല. ആകെ വിസാ കാലാവധി 180 ദിവസത്തിൽ കവിയാത്ത നിലക്കാണ് വിസിറ്റ് വിസകൾ ദീർഘിപ്പിച്ചു നൽകുക.