ലോകത്തിലെ ഏറ്റവും നീളമേറിയ എണ്ണക്കിണര്‍; റെക്കോര്‍ഡ് സ്വന്തമാക്കി അഡ്‌നോക്

0
1554

അബുദാബി: ലോകത്തിലെ ഏറ്റവും നീളം കൂടിയ എണ്ണ, വാതക കിണറിനുള്ള ലോക റെക്കോര്‍ഡ് സ്വന്തമാക്കി അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്). ‘അപ്പര്‍ സഖൂം’ എണ്ണപ്പാടത്താണ് അഡ്‌നോക് ലോകത്തിലെ ഏറ്റവും നീളം കൂടിയ എണ്ണ, വാതക കിണര്‍ കുഴിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

15,240 മീറ്റര്‍ നീളമാണ് കിണറിനുള്ളത്. ഈ ഇനത്തില്‍ 2017ല്‍ റഷ്യ സ്ഥാപിച്ച 15,000 മീറ്റര്‍ നീളമുള്ള എണ്ണ, വാതക കിണറിന്റെ റെക്കോര്‍ഡാണ് യുഎഇ മറികടന്നത്. പ്രതിദിനം 15,000 ബാരല്‍ എണ്ണ ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിക്കാനാവുമെന്നും പ്രതീക്ഷിക്കുന്നതായി അഡ്‌നോക് അറിയിച്ചു.

കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക