സ്വന്തം കുഞ്ഞിനെ നട്ടെല്ലു തകർത്തു ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പിതാവിന്റെ വധശിക്ഷ നടപ്പാക്കി

0
2775

ഒക്ക്‌ലഹോമ: സ്വന്തം കുഞ്ഞിനെ നട്ടെല്ലു തകർത്തു ക്രൂരമായി കൊലപ്പെടുത്തിയ പിതാവിന്റെ
വധശിക്ഷ നടപ്പാക്കി.

ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ 2002 ൽ വധശിക്ഷയ്ക്കു വിധിച്ച ബെഞ്ചമിൻ കോളിന്റെ ശിക്ഷയാണ് ഒക്‌ലഹോമയിൽ നടപ്പാക്കിയത്.

വിഡിയോ ഗെയിം കളിക്കുന്നത് തടസ്സമായതിനാണു സ്വന്തം കുഞ്ഞിനെ നട്ടെല്ലു തകർത്തു ക്രൂരമായി കൊലപ്പെടുത്തിയത്.

മാരകമായ വിഷ മിശ്രിതം കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കിയത്. മകളെ കൊല്ലുമ്പോൾ 57 വയസ്സുണ്ടായിരുന്ന പ്രതി മാനസിക രോഗത്തിനടിമയായിരുന്നുവെന്ന വാദം കോടതി തള്ളി. രണ്ടു പതിറ്റാണ്ടു നീണ്ടുനിന്ന നിയമ പോരാട്ടങ്ങൾക്കൊടുവിൽ സുപ്രീം കോടതി വധശിക്ഷ ശരിവയ്ക്കുകയായിരുന്നു.