റിയാദ്: സഊദിയിൽ നിരവധി വ്യാജ ടാക്‌സി ഡ്രൈവർമാർ അറസ്റ്റിൽ. തുറൈഫ് നഗരത്തിൽ പോലീസ് ആരംഭിച്ച അനധികൃത ടാക്‌സി വേട്ടയിൽ ഒരു ഡസനിലധികം പേരാണ് പോലീസിന്റെ വലയിലായത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അറസ്റ്റിലായവരെ പിഴയീടാക്കി ഉടൻ നാടുകടത്തും. ഇതിന്റെ ഭാഗമായി പിടിക്കപ്പെടുന്നവരെ ഉടനടി നേരിട്ട് അറാറിലെ തർഹീൽ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
പിടികൂടുന്നവരെ പോലീസ് സ്‌റ്റേഷനിലേക്കാണ് തുറയ്ഫ് പോലീസ് കൊണ്ടുപോകുന്നതെങ്കിലും ടാക്സി വേട്ടയിൽ കുടുങ്ങുന്നവരെ നേരിട്ട് തന്നെ അറാറിലേക്കും പിന്നീട് റിയാദിലേക്കോ തബൂക്കിലേക്കോ മാറ്റി അവിടുന്ന് അതാത് രാജ്യങ്ങളിലേക്ക് കയറ്റി വിടുകയാണ് ചെയ്യുന്നതെന്നാണ് വിവരം.
പാക്കിസ്ഥാനികൾ, ബംഗ്ലാദേശികൾ, സിറിയക്കാർ, ഈജിപ്തുകാർ, സുഡാനികൾ, യെമനികൾ തുടങ്ങി വിവിധ രാജ്യക്കാർക്ക് പുറമെ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരും ഇവിടെ സജീവമായി ടാക്സി മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. ഈ മേഖലയിൽ കുറഞ്ഞത് പ്രതിമാസം 4000 മുതൽ 8000 റിയാൽ വരെയെങ്കിലും സമ്പാദിക്കുന്നവരുണ്ടെന്നാണ് കണക്ക്.
അധിക ടാക്‌സി ഡ്രൈവർമാരും ഇഖാമയുടെ ചെലവ് ഏറ്റവും കുറഞ്ഞ ഹൗസ് ഡ്രൈവർ, വീട്ടുവേലക്കാർ എന്നീ പ്രൊഫഷനിൽ ഉള്ളവരാണ്. കുറഞ്ഞ ചെലവും സാമാന്യം നല്ല വരുമാനവും ലഭിക്കുന്ന തൊഴിൽ മേഖലയായി വ്യാജ ടാക്‌സിയെ കണ്ടവരാണ് പിടിയിലായത്. എന്നാൽ, അനധികൃത ടാക്‌സിക്കാർക്കായി പോലീസ് വല വീശിയതറിഞ്ഞ് ജോലി നിർത്തി റൂമുകളിൽനിന്ന് പുറത്തിറങ്ങാതെ കഴിയുകയാണ് മലയാളികളടക്കമുള്ള നല്ലൊരു വിഭാഗം.
കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക