അയല്‍വാസിയുടെ വിവാഹത്തിന് പങ്കെടുക്കാന്‍ അനുവാദം ചോദിച്ച മകളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

0
3511

യെമന്‍: അയല്‍വാസിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി അനുവാദം ചോദിച്ച മകളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. യെമനിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇബ്ബ് ഗവര്‍ണറേറ്റിലെ ധി അല്‍ സഫ്ഫല്‍ ഡിസ്ട്രിക്ടിലെ അല്‍ വാഹ്‌സ് ഗ്രാമത്തില്‍ അയല്‍വാസിയുടെ വിവാഹത്തിന് പോകാന്‍ അനുവാദം ചോദിച്ചാണ് കുട്ടി പിതാവിന്റെ അടുത്തെത്തിയത്. എന്നാല്‍ ഇത് കുട്ടിയുടെ പിതാവിന് ഇഷ്ടമായില്ല. ക്ഷുഭിതനായ ഇയാള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു. തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

കുട്ടികളോട്, പ്രത്യേകിച്ച് പെണ്‍കുട്ടികളോട് ക്രൂരമായി പെരുമാറുന്ന ആളാണ് ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുമ്പ് മറ്റൊരു മകളെ സ്‌കൂളില്‍ അയയ്ക്കുന്നതും ഇയാള്‍ എതിര്‍ത്തിരുന്നു. അന്ന് കുട്ടിയെ മര്‍ദ്ദിച്ചെങ്കിലും രക്ഷപ്പെട്ടു.

കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക