ദോഹ: ഫിഫയുടെ ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായി മാധ്യമങ്ങള്‍ക്കായി മീഡിയ സെന്ററില്‍ വെര്‍ച്വല്‍ സ്റ്റേഡിയം.
സ്റ്റേഡിയത്തിലെത്തി മത്സരം കാണാൻ കഴിയാത്തവർക്കാണ് പ്രധാന മീഡിയ സെന്ററിൽ സ്റ്റേഡിയംപോലെ സൗകര്യത്തിൽ കളികാണാൻ സംവിധാനമൊരുക്കിയത്.
സ്റ്റേഡിയത്തിലെ അതേ ആവേശവും അനുഭവവും കാണികൾക്ക് സമ്മാനിക്കുന്നതാണ് അത്യാധുനിക സാങ്കേതിക വിദ്യയയിൽ സജ്ജമാക്കുന്ന വെർച്വൽ സ്റ്റേഡിയമെന്ന് ഫിഫ ചീഫ് ഓപറേറ്റിങ് ഓഫിസർ കോളിൻ സ്മിത്ത് കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
റിപ്പോർട്ട് ചെയ്യാൻ 12,300 മാധ്യമ പ്രതിനിധികളെത്തും. ഖത്തറിലെത്തുന്ന മാധ്യമങ്ങൾക്ക് ഒരേയിടത്ത് താമസിച്ച് മുഴുവൻ കളികളും റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യമുണ്ട്.
ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിലാണ് (ക്യു.എൻ.സി.സി) പ്രധാന മീഡിയ സെന്റർ സജ്ജീകരിക്കുന്നത്. ഇവിടെ കളി കാണാൻ സജ്ജമാക്കുന്നത് വെർച്വൽ സ്റ്റേഡിയവും. ഫിഫയുടെ ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് മാധ്യമങ്ങള്‍ക്കായി മീഡിയ സെന്ററില്‍ വെര്‍ച്വല്‍ സ്റ്റേഡിയം ഒരുക്കുന്നത്.
വെര്‍ച്വല്‍ സ്റ്റേഡിയത്തിന് പുറമെ ടൂര്‍ണമെന്റ്, കോര്‍പറേറ്റ് വാര്‍ത്തസമ്മേളനങ്ങള്‍ക്കുള്ള ഹാളുകള്‍, റൗണ്ട് ടേബിളുകള്‍, അഭിമുഖം നടത്താനുള്ള മുറികള്‍, സ്റ്റുഡിയോകള്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും മീഡിയ സെന്ററിലുണ്ട്. എട്ട് സ്റ്റേഡിയങ്ങളിലേക്ക് യാത്രക്കുള്ള ബസ് സൗകര്യവും ഉണ്ടാകും. ടെലിവിഷന്‍ ചാനലുകള്‍ക്കായുള്ള ഇന്റര്‍നാഷനല്‍ ബ്രോഡ്കാസ്റ്റ് സെന്ററില്‍ (ഐ.ബി.സി) 78ലധികം മീഡിയ റൈറ്റ് ലൈസന്‍സികള്‍ ഉണ്ടാകും.