യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വർധനവ്

0
1134

ദുബായ്: യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വർധനവ്. കേരളത്തിൽനിന്ന് യുഎഇയിലേക്ക്‌ വരണമെങ്കിൽ കുറഞ്ഞത് 13,900 രൂപ നൽകണം. എന്നാൽ യുഎഇയിൽനിന്ന് കേരളത്തിലെത്താൻ ശരാശരി 6000 രൂപയാണ് ശരാശരി നിരക്ക്. 2 എയർലൈനുകളിൽ ഒഴികെ 14000 രൂപയ്ക്കു മുകളിലാണ് ടിക്കറ്റ് നിരക്ക്.

കൊച്ചി– ദുബായ് യാത്രയ്ക്ക് എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് എന്നീ വിമാനങ്ങളിൽ കുറഞ്ഞ നിരക്ക് 13,900 രൂപയാണ്. ഇൻഡിഗോ 14,900, എയർ അറേബ്യ 15,500, എമിറേറ്റ്സ് എയർലൈൻ 16,900 എന്നിങ്ങനെയാണ് വൺവേ നിരക്ക്. നാലംഗ കുടുംബത്തിന് യാത്ര ചെയ്യാൻ ഇതു യഥാക്രമം 53,900, 61800, 60,600, 63,000, 68500 രൂപ എന്നിങ്ങനെയും.