സഊദിയിൽ വാനരന്മാരുടെ ആക്രമണത്തില്‍ വിദേശിക്ക് പരിക്ക്

0
1712

ജിദ്ദ: സഊദിയിൽ വാനരന്മാരുടെ ആക്രമണത്തില്‍ വിദേശിക്ക് പരിക്ക്. അസീര്‍ പ്രവിശ്യയില്‍ പെട്ട ശആര്‍ ചുരംറോഡിന്റെ മുകള്‍ ഭാഗത്ത്‌ വെച്ചാണ് സംഭവം. ലോറി നിര്‍ത്തിയ സമയത്താണ് വിദേശിയെ വാനരന്മാര്‍ ആക്രമിച്ചത്.

മുറിവേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബബൂണ്‍ ഇനത്തില്‍ പെട്ട കുരങ്ങുകളാണ് ആക്രമിച്ചത്.
ജനവാസ കേന്ദ്രങ്ങളിലും കാര്‍ഷിക മേഖലകളിലും ബബൂണ്‍ കുരങ്ങുകള്‍ വര്‍ധിക്കുന്നതു മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ഒരു പദ്ധതി ആവിശ്കരിച്ചിരുന്നു.