വിദ്യാർത്ഥിനിയുടെ മുടി മുറിച്ചു; പ്രവാസി അധ്യാപിക അറസ്റ്റില്‍

0
2918

കുവൈത്ത് സിറ്റി: വിദ്യാർത്ഥിനിയുടെ മുടി മുറിച്ച സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിൽ പ്രവാസി അധ്യാപികയെ അറസ്റ്റ് ചെയ്തു. അധ്യാപിക വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായി വ്യക്തമായതായി മുബാറക് അൽ കബീർ ഡിസ്ട്രിക്ട് ആക്ടിംഗ് ഡയറക്ടർ മുഹമ്മദ് അയ്ദ് അൽ അജ്മി സ്ഥിരീകരിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അധ്യാപികയെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് അൽ അജ്മിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അധ്യാപികയെ സർവീസിൽ നിന്ന് പിരിച്ച് വിടുന്നത് ഉൾപ്പെടയുള്ള നടപടികൾ സ്വീകരിക്കാൻ ശുപാർശ ചെയ്തു കൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്.

ആരോപണം ശരിയാണെന്ന് ബോധ്യമായതോടെ അഡ്മിനിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ സുരക്ഷ മറ്റ് എല്ലാ പരിഗണനകൾക്കും ഉപരിയാണെന്ന് അൽ അജ്മി പറഞ്ഞു. സംഭവത്തില്‍ അധ്യാപികയ്‍ക്കെതിരെ എന്ത് നടപടിയെടുക്കുമെന്ന് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ പറയാനാകൂ എന്ന് അല്‍ അജ്മി അറിയിച്ചു.