സഊദി ഇന്ത്യൻ ഹെൽത്ത് കെയർ ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി മുഹമ്മദ് ഷമീം നരിക്കുനിയെ തിരഞ്ഞെടുത്തു 

0
1198

ജിദ്ദ: സഊദിയുടെയും ഇന്ത്യയുടേയും ആരോഗ്യ രംഗത്ത് പരസ്പര സഹകരണത്തിന്റെ നയതന്ത്ര തലത്തിലെ വേദിയായ സഊദി ഇന്ത്യൻ ഹെൽത്ത് കെയർ ഫോറം എക്സിക്യൂട്ടീവ് അംഗമായി  മുഹമ്മദ് ഷമീം നരിക്കുനിയെ രണ്ടാം തവണയും തിരഞ്ഞെടുത്തു. പട്രോൺ ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ആണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.

സഊദിയിലെ ഇന്ത്യക്കാരായ ആരോഗ്യ പ്രവർത്തകരുടെയും അല്ലാത്തവരുടെയും പ്രശ്ന പരിഹാരത്തിനും ക്ഷേമത്തിനും വേണ്ടി നിരന്തരം യത്നിക്കുന്ന ഇദ്ദേഹം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ വിഭാഗം അംഗം, കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റി മലയാളീ കൂട്ടായ്മ KAMC മലയാളീസ് ട്രഷറർ, യുണൈറ്റഡ്‌ നഴ്സസ് അസോസിയേഷൻ മക്ക കോ-ഓർഡിനേറ്റർ, കരുകുളങ്ങര പ്രവാസി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകൾ കൂടി വഹിക്കുന്നുണ്ട്.

കഴിഞ്ഞ 12 വർഷമായി മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്ന ഷമീം നിലവിൽ അവിടത്തെ കാർഡിയാക് സെന്റര് & കാർഡിയാക് സർജറി കോ-ഓർഡിനേറ്റർ ആണ്.

കോഴിക്കോട് നരിക്കുനി സ്വദേശി കോയ കെസി-ആയിഷ ദമ്പതികളുടെ മൂത്ത മകനാണ്. ഭാര്യ: മുഹ്സിന. മക്കൾ: ഫാത്തിമ ഫൈസ, ഫർസീൻ (നരിക്കുനി ഇംഗ്ലീഷ് മീഡിയം സ്കൂൾ), സഹോദരങ്ങൾ: അബ്ദുൽ റഹീം (അധ്യാപകൻ, GHSS തിരുവങ്ങാട്, തലശ്ശേരി ) അബ്ദുൽ ബാസിത് (യെനെപോയ മെഡിക്കൽ കോളേജ്, മംഗളൂരു.

നഴ്സിംഗ് മേഖലയിൽ നിന്നും ഒരാൾക്ക് അവസരം കിട്ടിയത് സഊദിയിലെ മൊത്തം നഴ്സിംഗ് സമൂഹത്തിനും അഭിമാനത്തിന്റെ നിമിഷമെന്നു ഷമീം മലയാളംപ്രസ്സിനോട് പ്രതികരിച്ചു .

സഊദിയിലെ എല്ലാ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ കലാ കായിക രംഗത്തെ പിന്തുണയും സഹകരണവും അദ്ദേഹം അഭ്യർത്ഥിച്ചു. muhammedshameemapr21@gmail.com എന്ന ഈമെയിലിൽ ബന്ധപ്പെടാം.