ജിദ്ദ: മലയാളി പ്രവാസി സഊദിയിൽ നിര്യാതനായി. അലനല്ലൂർ എടത്തനാട്ടുകര സ്വദേശി ഷാജി പള്ളത്ത് (49) ആണ് മരിച്ചത്. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.
ഹൃദയാഘാതത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു.
ഭാര്യ സലീന. മൃതദേഹം മറവുചെയ്യന്നതിനുവേണ്ട നടപടികൾ ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.