മസ്‌കത്ത്/പാലാ: ജോലി വാഗ്ദാനം ചെയ്തു പണം കൈവശപ്പെടുത്തിയശേഷം യുവതിയെ ഒമാനിൽ വീട്ടുതടങ്കലിലാക്കിയതായി പരാതി. ഉള്ളനാട് വടക്കേടത്ത് ഉണ്ണിയുടെ ഭാര്യ രഞ്ജിനി (34) ആണ് ഒമാനിൽ വീട്ടുതടങ്കലിൽ കഴിയുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രഞ്ജിനിയെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് മാതാവ് രാമപുരം മരങ്ങാട് നെല്ലിയാനിക്കുന്നേൽ ബീന മന്ത്രി എ.കെ.ശശീന്ദ്രനു നിവേദനം നൽകി. ഒമാനിൽ ഹോട്ടൽ നടത്തുന്ന കണ്ണൂർ സ്വദേശിയായ ജാഫർ എന്നയാളാണു അധ്യാപികയുടെ ജോലി വാഗ്ദാനം നൽകി വീസ കൊടുത്തതെന്നു പരാതിയിൽ പറയുന്നു.
കഴിഞ്ഞ ജനുവരിയിൽ ഒമാനിലെത്തിയ യുവതിക്കു പക്ഷേ, വീട്ടുജോലിയാണു കൊടുത്തത്. തിരികെ നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ 40,000 രൂപ വേണമെന്നു പറഞ്ഞു. ഈ തുക നൽകിയെങ്കിലും യുവതിയെ നാട്ടിലെത്തിക്കാതെ ഏജന്റ് മുങ്ങിയെന്നും പരാതിയിൽ പറയുന്നുവെന്നും മനോരമ ഓൺലൈൻ റിപ്പോര്ട്ട് ചെയ്യുന്നു.




