ജിദ്ദ: മത – ഭൗതിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മാറാക്കര പഞ്ചായത്തിൽ നിന്നും കഴിഞ്ഞ അധ്യയന വർഷത്തെ മദ്രസ പൊതു പരീക്ഷയിൽ 10, 12 ക്ലാസുകളിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥി – വിദ്യാർത്ഥിനികളെ സഊദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി അനുമോദിക്കുന്നു. ഒക്ടോബർ 16 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കാടാമ്പുഴയിലുള്ള പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടക്കുന്ന പരിപാടിയിൽ മാറാക്കര പഞ്ചായത്ത് മുസ്ലിം ലീഗ്, കെഎംസിസി നേതാക്കളും റൈഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികളും പങ്കെടുക്കും.
പ്രസ്തുത പരിപാടിയിൽ നാട്ടിലുള്ള മുഴുവൻ കെഎംസിസി പ്രവർത്തകരും പങ്കെടുക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങൽ, ജനറൽ സെക്രട്ടറി മുസ്തഫ പുത്തൻ പീടിയേക്കൽ, ട്രഷറർ നാസർ മക്ക, ചെയർമാൻ പി. അലവിക്കുട്ടി മൗലവി എന്നിവർ ആഭ്യർത്ഥിച്ചു.




