ദമാമിലെ സ്റ്റീൽ ഫാക്ടറിയിൽ തീപിടിത്തം; രണ്ടു പേർക്ക് പരിക്ക്

0
1975

ദമാം: ദമാമിലെ വ്യാവസായിക നഗരത്തിലെ സ്റ്റീൽ ഫാക്ടറിയിൽ തീപിടിത്തം. രണ്ട് പേർക്ക് പരിക്കേറ്റു.

സിവിൽ ഡിഫൻസിന്റെ രക്ഷാപ്രവർത്തകരും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി.

പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.