സഊദിയിൽ കൺസൾട്ടിംഗ് മേഖലയിലും സ്വദേശി വർക്കരണം നടപ്പാക്കും

0
1884

റിയാദ്: കൺസൾട്ടിംഗ് മേഖലയിലെ എല്ലാ പ്രൊഫഷനുകളും സൗദിവൽക്കരിക്കാൻ മാനവ വിഭവശേഷി,സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ-റാജ്ഹി ഉത്തരവിറക്കി.

ധനമന്ത്രാലയം, ലോക്കൽ കണ്ടൻറ്​ അതോറിറ്റി, സ്‌പെൻഡിങ്​ എഫിഷ്യൻസി അതോറിറ്റി, ഹദഫ് ഫണ്ട് എന്നിവയുമായി സഹകരിച്ചാണ് കൺസൾട്ടിങ്​ രംഗവും ആ മേഖലയിലെ തൊഴിലുകളും സ്വദേശി വൽക്കരിക്കാൻ തീരുമാനിച്ചതെന്നും​ മന്ത്രി പറഞ്ഞു.

കൺസൾട്ടൻസി മേഖലയിൽ സൗദിവൽക്കരണ തീരുമാനം നടപ്പാക്കുന്ന സമയം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ മന്ത്രി വെളിപ്പെടുത്തിയില്ല.

സ്വദേശി സ്ത്രീ-പുരുഷന്മാർക്ക്​ മികച്ച തൊഴിലവസരങ്ങൾ ഒരുക്കുക, തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തവും നിലവാരവും ഉയർത്തുക, സാമ്പത്തിക വ്യവസ്ഥിതിയിൽ അവരുടെ സംഭാവന വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണിതെന്നും മന്ത്രി പറഞ്ഞു.