ഡ്രൈവറുടെ അശ്രദ്ധ; മറ്റൊരു കുട്ടി കൂടി സ്‌കൂൾ ബസിനകത്ത് ശ്വാസംമുട്ടി മരിച്ചു

0
4815

റിയാദ്: ഡ്രൈവറുടെ അശ്രദ്ധമൂലം വീണ്ടും ഒരു കുട്ടി കൂടി ദാരുണമായി മരണപ്പെട്ടു. കിഴക്കൻ സഊദിയിലെ ഖത്വീഫിലാണ് ഹസൻ എന്ന മറ്റൊരു കുട്ടികൂടി സ്കൂൾ ബസിനകത്ത് ശ്വാസം മുട്ടി മരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഖത്തീഫ് ഗവർണറേറ്റിൽ ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ദാരുണ സംഭവം ഉണ്ടായത്. കുട്ടിയുടെ മരണത്തിൽ കിഴക്കൻ സഊദി പ്രവിശ്യാ വിദ്യാഭ്യാസ വകുപ്പ് കുട്ടിയുടെ കുടുംബത്തെ ദുഃഖവും അനുശോചനവും അറിയിച്ചു.

ഡ്രൈവർ വാടകക്കെടുത്ത് ഓടിക്കുകയായിരുന്ന പ്രൈവറ്റ് ബസിലാണ് ദാരുണ സംഭവം ഉണ്ടായത്. കുട്ടികൾ എല്ലാവരും ഇറങ്ങിയിട്ടുണ്ട് എന്ന് ഉറപ്പാക്കാൻ ഡ്രൈവർ മറന്നതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് വക്താവ് സഈദ് അൽ ബഹാസ് പറഞ്ഞു.

കിഴക്കൻ മേഖലയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ ഓഫ് എജ്യുക്കേഷൻ ഡോ: സാമി അൽ ഉതൈബിയെ സ്‌കൂൾ സന്ദർശിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുവാനും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാനുള്ള നടപടികൾ സ്വീകരിക്കുവാനും ആവശ്യമായ വർക്കിംഗ് ടീം രൂപീകരിക്കാനും നിർദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു.

ഖത്തറിൽ ആഴ്ചകൾക്ക് മുമ്പാണ് ഒരു മലയാളി വിദ്യാർഥി സമാനമായ രീതിയിൽ ദാരുണമായി കൊല്ലപ്പെട്ടത്. ആ വാർത്ത അറബ് ലോകത്ത് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. അതിൻ്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് സമാനമായ മറ്റൊരു വാർത്തകൂടി വന്നെത്തിയത്. ഇതോടെ രക്ഷിതാക്കളിലും ആശങ്ക ഉയർന്നു.

കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക