കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആശുപത്രിയില്‍

0
10329

കോഴിക്കോട്: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നു സുന്നി നേതാവ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ക്കസ് മാനേജ്മെന്‍റ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രോഗശമനത്തിന് എല്ലാ സഹോദരങ്ങളും പ്രാര്‍ഥിക്കണമെന്ന് മര്‍ക്കസ് അഭ്യര്‍ഥിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന നബിദിന സദസ്സുകളില്‍ കാന്തപുരത്തിന് വേണ്ടി പ്രത്യേക പ്രാര്‍ഥന നടന്നു.

മര്‍കസ് നോളജ് സിറ്റിയിലെ വിശാലമായ മസ്ജിദുല്‍ ആസാര്‍ പള്ളിയുടെ ആദ്യഘട്ട ഉദ്ഘാടനം ഇന്ന് പുലര്‍ച്ചെ നടന്നിരുന്നു. വിദേശ പണ്ഡിതര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ കാന്തപുരം പങ്കെടുത്തിരുന്നു.