മദീനയിലേക്ക് പുറപ്പെട്ട മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; രണ്ട് പേർ മരിച്ചു

സ്ത്രീകളും കുട്ടികളുമുൾപ്പെടെ 11 പേർക്ക് പരിക്ക്

0
5583

മദീന: സഊദി അറേബ്യയിൽ വാഹനപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. ബുറൈദക്കടുത്ത് അല്‍റാസിലെ നബ്ഹാനിയയില്‍ പുലര്‍ച്ചെ മൂന്നു മണിക്കാണ് അപകടമുണ്ടായത്. മദീനയിലേക്കുള്ള യാത്രക്കിടെയാണ് അപകടം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

അപകടത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. കുട്ടികൾക്ക് നിസ്സാര പരിക്കുകളാണുള്ളത്. ഒരു കുടുംബത്തിലെ മൂന്ന് സഹോദരങ്ങളും, അവരുടെ കടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്.

ഹുറൈമലയില്‍ ജോലി ചെയ്യുന്ന ഇവര്‍ കുടുംബ സമേതം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. കുടുംബത്തിലെ മറ്റുളളവരെ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ബന്ധുക്കളെ സഹായിക്കാനായി അല്‍റാസ്, ഉനൈസ, റിയാദ് കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക