ജിദ്ദയിൽ കെഎംസിസി സ്നേഹസംഗമവും ഇശൽ നൈറ്റും നാളെ

ജിദ്ദ: ജിദ്ദ കെഎംസിസി ചീക്കോട് – വാഴക്കാട് പഞ്ചായത്ത്‌ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിക്കുന്ന ‘സ്നേഹ സംഗമവും ഇശൽ നൈറ്റും’ ഒക്ടോബർ 7 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് അരാസാത്തിലെ അൽ ഖിമ്മ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പരിപാടിയിൽ യുവ മാപ്പിളപ്പാട്ട് ഗായകരായ അബ്ദുൽ ഹയ്യും, ഫാസില ബാനു തുടങ്ങിയവർ നേതൃത്വം നൽകുന്ന കലാ പരിപാടികൾ അരങ്ങേറും. പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ അഥിതിയായി പങ്കെടുക്കുന്ന പരിപാടി ജിദ്ദയിലെ പ്രവാസികൾക്ക് ഇശൽ നിലാമഴ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.