ജിദ്ദയിൽ നിന്നും അവധിക്ക് നാട്ടിൽ പോയ മലപ്പുറം സ്വദേശി നിര്യാതനായി

0
2254

ജിദ്ദ: മൂന്ന് മാസം മുമ്പ് ജിദ്ദയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ കരുവാരകുണ്ട് കേരള മഞ്ഞൾപാറ സ്വദേശി കല്ലക്കൽ സിദ്ധീഖ് (54) ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി. നാട്ടിൽ നിന്ന് തിരിച്ച് വരാനിരിക്കെയാണ് മരണം സംഭവിച്ചത്

മുപ്പത് വർഷമായി പ്രവാസ ജീവിതം നയിക്കുന്ന സിദ്ധീഖ് വലിയ സൗഹൃദ ബന്ധത്തിന്റെ ഉടമയാണ്. ജിദ്ദയിലെ ഒരു ടൈലറിങ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം

പിതാവ് ചേക്കു, മാതാവ് ആയിഷ, ഭാര്യ ലൈല, അജ്മൽ, ജഫ്നാൻ ഷഫ്‌ന(മക്കൾ), അൻവർ എടക്കര (മരുമകൻ), റസീന പൂക്കോട്ടുംപാടം (മരുമകൾ)
കരീം, മുഹമ്മദ് അലി (ജിദ്ദ), സലാം (മദീന) എന്നിവർ സഹോദരങ്ങളാണ്