ഹൃദയാഘാതം മൂലം മലയാളി ഖത്തറില്‍ മരിച്ചു

0
2241

ഖത്തർ: ഹൃദയാഘാതം മൂലം മലയാളി ഖത്തറില്‍ മരിച്ചു. ദീര്‍ഘകാലമായി ഖത്തറില്‍ ജോലി ചെയ്ത് വരികയായിരുന്ന മുഹമ്മദ് മുസ്തഫ ഉള്ളാട്ടുപാറ ( 52 വയസ്സ് ) ആണ് മരിച്ചത്. പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശിയാണ്.

ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ഓഫീസ് അസിസ്റ്റന്റ് ആയിരുന്നു.

29 വര്‍ഷത്തോളമായി പ്രവാസിയാണ്. കഴിഞ്ഞ ചെറിയ പെരുന്നാളിന് നാട്ടില്‍ വന്ന് തിരിച്ച് പോയതായിരുന്നു.

മുഹമ്മദ് , ആമിന ദമ്പതികളുടെ മകനാണ്. ഖദീജ പൂക്കുന്നുമ്മല്‍ പാണ്ടിക്കാട് ആണ് ഭാര്യ . ഹിബ, ഹുദ ഹൈഫ എന്നിവര്‍ മക്കളും പുഴക്കല്‍ അബ്ദുല്‍ റൗഫ് ആമക്കാട് മരുമകനുമാണ്.

മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിലാണെന്ന് കെ.എം.സി.സി. മയ്യിത്ത് പരിപാലന കമ്മറ്റി അല്‍ ഇഹ് സാന്‍ ചെയര്‍മാന്‍ മഹ്ബൂബ് നാലകത്ത് അറിയിച്ചു.