ആകാശം കീഴടക്കാൻ സഊദിയുടെ പുതിയ എയർലൈൻ 2024 ൽ പറന്നുയരും, റിയാദ് കേന്ദ്രമാക്കി ആഗോള കണക്ഷൻ സർവ്വീസുകൾ ലക്ഷ്യം 

0
1592

റിയാദ്: സഊദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആരംഭിക്കുന്ന പുതിയ എയർലൈൻ 2024 ൽ സർവീസ് ആരംഭിക്കുമെന്ന് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണർ യാസർ റുമയാൻ വെളിപ്പെടുത്തി. റിയാദ് കേന്ദ്രമായിട്ടായിരിക്കും പുതിയ വിമാന കമ്പനിയുടെ പ്രവർത്തിക്കുക.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി തലസ്ഥാന നഗരിയായ റിയാദ് യാത്രാ ഹബ്ബായി മറ്റിടങ്ങളിലേക്ക് പ്രാദേശിക, അന്തർദ്ദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവീസ് നടത്തും.

ഈ പദ്ധതിക്കായി ലോകത്തിലെ ഏറ്റവും മികച്ച നേതാക്കന്മാരുടെ ഒരു വലിയ നിരയെ നിയമിച്ചിട്ടുണ്ടെന്നും കമ്പനിയുടെ സിഇഒ ഒരു മാസത്തിനകം റിയാദിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യോമയാന രംഗത്ത് തന്നെ പുതിയ കുതിച്ചു ചാട്ടത്തിന് ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സഊദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആരംഭിച്ച, മേഖലയിൽ ആവേശപൂർവ്വം കാത്തിരിക്കുന്ന പുതിയ എയർലൈന് “RIA” എന്ന് പേരിട്ടേക്കുമെന്ന് നേരത്തെ  വിശ്വനീയ വൃത്തങ്ങളെ ഉദ്ധരിച്ച് അറേബ്യൻ ബിസിനസ്സ് റിപ്പോർട്ട് ചെയ്തിരുന്നു. 

കോടിക്കണക്കിന് ഡോളറിന്റെ പുതിയ അന്താരാഷ്ട്ര എയർലൈൻ സൗദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ വിമാനക്കമ്പനിയായി മാറുന്ന RIA യുടെ ആസ്ഥാനം റിയാദ് ആയിരിക്കും. നിലവിലെ സഊദി ദേശീയ വിമാനക്കമ്പനിയായ സഊദി എയർലൈൻസ് ജിദ്ദ ആസ്ഥാനമായാണ് ഓപ്പറേറ്റ് ചെയ്യപ്പെടുന്നത്.

എമിറേറ്റ്‌സ് സമയക്രമത്തിന്റെ നാലിലൊന്ന് സമയത്തിനുള്ളിൽ കാര്യങ്ങൾ ചെയ്യാനാണ് പുതിയ എയർലൈൻ ലക്ഷ്യമിടുന്നത്. വ്യോമയാന ചരിത്രത്തിൽ ഇത് അഭൂതമായിരിക്കും. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്ന ഏറ്റവും അഭിലഷണീയമായ ലക്ഷ്യങ്ങൾ നൽകേണ്ടിവരുന്നയാൾ ആയിരിക്കും സി ഇ ഒ എന്നും അറേബ്യൻ ബിസിനസ്സ് റിപ്പോർട്ട് പറയുന്നു.

2030 ഓടെ 30 ദശലക്ഷം അന്താരാഷ്ട്ര ട്രാൻസിറ്റ് യാത്രക്കാരെയാണ് സഊദി അറേബ്യ ലക്ഷ്യമിടുന്നത്. ഇത് നിലവിൽ നാല് ദശലക്ഷത്തിൽ താഴെയാണ്. യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ 30 ബില്യൺ ഡോളർ നിക്ഷേപം ആവശ്യമായി വരുന്ന ആഗോളതലത്തിൽ 150-ലധികം റൂട്ടുകളിൽ പുതിയ വിമാന കമ്പനിക്ക് പ്രവർത്തിക്കേണ്ടിവരുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ആകാശം കീഴടക്കാൻ വരുന്നു സഊദിയുടെ പുതിയ വിമാനം: “RIA” എന്ന് പെരുമായെത്തുന്ന വിമാനം ലക്ഷ്യമിടുന്നത് നിലവിലെ വമ്പന്മാരെ പിന്നിലാക്കാൻ