ബാലികയെ കൊലപ്പെടുത്തിയ പ്രവാസി വേലക്കാരിയുടെ വധശിക്ഷ സഊദിയിൽ നടപ്പാക്കി

0
5982

റിയാദ്: സഊദി ബാലികയെ കൊലപ്പെടുത്തിയ പ്രവാസി വേലക്കാരിയുടെ വധശിക്ഷ നടപ്പാക്കി. ബാലികയായ നവാൽ ഖർനിയെ കുത്തിക്കൊലപ്പെടുത്തിയ ഫാത്വിമ മുഹമ്മദ്‌ അസ്ഫ എന്ന എത്യോപ്യൻ വേലക്കാരിയുടെ വധശിക്ഷയാണ് റിയാദിൽ നടപ്പിലാക്കിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉറങ്ങിക്കിടക്കുക്കുകയായിരുന്ന ബാലികയായിരുന്ന പതിനൊന്ന് കാരി നവാൽ ഖർനിയെ വേലക്കാരിയായ ഫാത്വിമ മുഹമ്മദ്‌ അസ്ഫ നിരവധി തവണ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. നാലു വർഷം മുമ്പ്ത ന്റെ മകളെ വേലക്കാരി കൊന്നുവെന്ന കാര്യം ഇപ്പോഴും ഒരു പേടിസ്വപ്നമായി തന്നെ വേട്ടയാടുന്നതായി നവാലിന്റെ ഉമ്മ നൗഫ് സഅദ് ശഹറാനി സങ്കടപ്പെട്ടു.

വേലക്കാരിക്ക് തന്റെ മകളോട് പ്രത്യേക വാത്സല്യമായിരുന്നുവെന്നും നാട്ടിൽ പോകാനിരുന്ന വേലക്കാരി യാത്രയുടെ തലേ ദിവസം എത്യോപ്യയിലെ അവസ്ഥ മോശമായതിനാൽ നാട്ടിൽ പോകുന്നത് മാറ്റി വെക്കുകയുമായിരുന്നു.

കുറ്റകൃത്യത്തിന്റെ തലേദിവസം  വേലക്കാരിയോടൊപ്പം പോയി അവൾക്കുള്ള സാധനങ്ങൾ വാങ്ങിയെന്നും എന്നാൽ, വേലക്കാരിയുടെ ശമ്പളത്തിൽ അത് ഈടാക്കിയില്ലെന്നും മാതാവ് പറഞ്ഞു. ഈ സമയങ്ങളിലൊന്നും വേലക്കാരിയുടെ പെരുമാറ്റത്തിൽ വിചിത്രമായതൊന്നും ശ്രദ്ധയിൽ പെട്ടില്ലെന്നും നൗഫ് പറഞ്ഞു.

എന്നാൽ, താൻ ജോലിക്ക് പോയ സമയം തന്നെയും മകളെയും വേലക്കാരി കുത്തിയതായി മകന്റെ ഫോൺ കാൾ വന്നപ്പോഴായിരുന്നു സംഭവം അറിഞ്ഞത്. ഉടൻ ജോലിസ്ഥലത്ത് നിന്ന് വീട്ടിലെത്തിയ താൻ രക്തത്തിൽ കുളിച്ച മകളെയായിരുന്നു കണ്ടതെന്നും നൗഫ് പറയുന്നു.

സംഭവത്തെത്തുടർന്ന് വേലക്കാരിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിൽ കുറ്റക്കാരിയാണെന്ന് വ്യക്തമാകുകയും വധശിക്ഷാ വിധി ഉന്നത കോടതികൾ ശരി വെക്കുകയും ചെയ്തതിനെത്തുടർന്ന്, പ്രതിയുടെ വധശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും കഴിഞ്ഞ ദിവസം റിയാദിൽ വധശിക്ഷ നടപ്പാക്കുകയുമായിരുന്നു.