ജിദ്ദ – കോട്ടക്കൽ മണ്ഡലം കെഎംസിസി തായിഫ് ടൂർ സംഘടിപ്പിക്കുന്നു

ജിദ്ദ: ജിദ്ദ കെഎംസിസി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മക്ക, തായിഫ് വിനോദ – പഠന യാത്ര സംഘടിപ്പിക്കുന്നു. ഒക്ടോബർ 14 വെള്ളിയാഴ്ച രാവിലെ 6 മണിക്ക് ശറഫിയ്യയിൽ നിന്നും പുറപ്പെട്ട് അർദ്ധ രാത്രി ജിദ്ദയിൽ തിരിച്ചെത്തുന്ന രീതിയിലാണ് തായിഫ് യാത്ര സംഘടിപ്പിക്കുന്നത്.

ജിദ്ദയിൽ നിലവിലെ പ്രത്യേക സാഹചര്യത്തിൽ കോട്ടക്കൽ മണ്ഡലത്തിൽ നിന്നുള്ള കെഎംസിസി പ്രവർത്തകർക്ക് ആത്മ വിശ്വാസവും മാനസികോന്മേഷവും ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ തായിഫ് ടൂർ സംഘടിപ്പിക്കാൻ കഴിഞ്ഞ മണ്ഡലം കെഎംസിസി വർക്കിംഗ്‌ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. പ്രസ്തുത യോഗത്തിൽ വെച്ച് ടൂർ കോർഡിനേറ്റർമാരായി ശരീഫ് കൂരിയാട്, ഷാജഹാൻ പൊന്മള, അഹ്‌മദ്‌ കുട്ടി കോട്ടക്കൽ, സമദലി വട്ടപ്പറമ്പ് എന്നിവരെ തെരെഞ്ഞെടുക്കുകയും ചെയ്തിരുന്നു.

പ്രവാസികൾക്ക് ജോലിയിലും സംഘടന പ്രവർത്തന രംഗത്തും കൂടുതൽ സജീവമാവാൻ ആവശ്യമായ ആത്മ വിശ്വാസവും മാനസിക സന്തോഷവും ലഭിക്കുന്ന പ്രസ്തുത യാത്രയിൽ കോട്ടക്കൽ മണ്ഡലത്തിൽ നിന്നുള്ള മുഴുവൻ കെഎംസിസി പ്രവർത്തകരും പങ്കെടുക്കണമെന്ന് ജിദ്ദ – കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ ആഭ്യർത്ഥിച്ചു.