റിയാദ്: ഉംറ നിർവഹിക്കുന്നവരോടും ലോകത്തിന്റെ എല്ലാ രാജ്യങ്ങളിൽ നിന്നും വരുന്ന തീർത്ഥാടരോടും ഇഹ്ത്തമർനാ ആപ്ലിക്കേഷന് പകരം നുസുക് ആപ്ലിക്കേഷൻ പ്രയോജനപ്പെടുത്താൻ ഹജ്, ഉംറ മന്ത്രാലയം ആഹ്വാനം ചെയ്തു.
ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഉംറ നിർവഹിക്കുന്നവരുടെ വരവ് സുഗമമാക്കുന്നതിനും വിസിറ്റ്, ഉംറ വീസകൾ ഇലക്‌ട്രോണിക് രീതിയിൽ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് നുസുക്ക് പുറത്തിറക്കിയതെന്ന്
ഹജ് ഉംറ മന്ത്രി ഡോ. തൗഫിക്ക് അൽ റബിഅ പറഞ്ഞു.
ഇഹ്ത്ത മർനാവഴി
ഉംറ നിർവഹിക്കാൻ 34.4ലധികം പെർമിറ്റുകൾ നൽകി. പ്രവാചകന്റെ മസ്ജിദിലെ അൽ റൗദ ഷരീഫിൽ പ്രാർത്ഥിക്കാൻ 6.4 ദശലക്ഷം പെർമിറ്റുകളും ഇതിനകം നൽകിയിരുന്നു.
ലോകമെമ്പാടുമുള്ള ഉംറ നിർവഹിക്കുന്നവർക്കും സന്ദർശകർക്കും nusuk.sa പ്ലാറ്റ്‌ഫോം സന്ദർശിച്ച് എല്ലാ സേവനങ്ങളും ഉംറ സ്വീകരിക്കുന്നതിനുള്ള വഴികളും വിസിറ്റ് വീസകളും ഇലക്ട്രോണിക് രീതിയിൽ പണമടയ്ക്കുന്നതിനുമുള്ള സാധ്യതകളും അറിയാൻ കഴിയും.
വിദേശത്ത് നിന്ന് വരുന്ന ഉംറ നിർവഹിക്കുന്നവർക്ക് വീസ ലഭിച്ചതിന് ശേഷം ഉംറ നിർവഹിക്കാനും പ്രവാചകന്റെ മസ്ജിദ് സന്ദർശിക്കാനുമുള്ള പെർമിറ്റുകളും സമയവും ബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും നുസുക് ആപ്ലിക്കേഷൻ സുഗമമാക്കുന്നു.