മനാമ: ഫ്രാന്‍സിസ് മാര്‍പാപ്പ നവംബറില്‍ ബഹ്റൈന്‍ സന്ദര്‍ശിക്കും. നവംബര്‍ മൂന്ന്-ആറു വരെയാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം. അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് മാര്‍പാപ്പ ബഹ്‌റൈനിലെത്തുകയെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.
‘ബഹ്‌റൈന്‍ ഫോറം ഫോര്‍ ഡയലോഗ്: ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് ഫോര്‍ ഹ്യൂമന്‍ കോ-എക്‌സിസ്റ്റന്‍സ്’ എന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് മാര്‍പാപ്പ എത്തുന്നതെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യമായാണ് ഒരു മാര്‍പ്പാപ്പ ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. ബഹ്റൈന്‍ ഭരണാധികാരി ഹമദ് രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം. 2019 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബി സന്ദര്‍ശിച്ചിരുന്നു.