നബിദിനം; കുവൈത്തിലും അവധി പ്രഖ്യാപിച്ചു

0
1635

കുവൈത്ത് സിറ്റി: നബി ദിനത്തോടനുബന്ധിച്ച് കുവൈത്തില്‍ ഒക്ടോബര്‍ ഒന്‍പതിന് അവധി പ്രഖ്യാപിച്ചു. കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷനാണ് കഴിഞ്ഞ ദിവസം അവധി സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.

രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒക്ടബോര്‍ ഒന്‍പതിന് അവധിയായിരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.

പ്രത്യേക തൊഴില്‍ സ്വാഭാവത്തിലുള്ള സ്ഥാപനങ്ങള്‍ക്ക്, പൊതുജന താത്പര്യം കണക്കിലെടുത്ത്, അവരുടെ അവധി സംബന്ധിച്ച തീരുമാനമെടുക്കാം. അവധിക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ പത്തിന് പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.