ജിദ്ദ: രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കാനും അതിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും കഴിയുന്ന ഉയർന്ന
സൈനിക ശക്തികളുള്ള
ഒരു ആധുനിക സ്ഥാപനമായി മന്ത്രാലയത്തെ മാറ്റുമെന്നും
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പാത പിന്തുടരുമെന്നും സഊദി അറേബ്യയുടെ പുതിയ പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
കിരീടാവകാശിയുടെ ശ്രദ്ധയും തുടർനടപടികളും പ്രതിരോധ മന്ത്രാലയത്തിന് ലഭിച്ചുവെന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സമീപനവും അതിനായി അദ്ദേഹം സ്ഥാപിച്ച പാതയും പിന്തുടരുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഭരണാധികാരി സൽമാൻ രാജാവ് ചൊവ്വാഴ്ച പുറപ്പെടുവിച്ച രാജകീയ ഉത്തരവിനോടുള്ള ആദ്യ പ്രതികരണത്തിലാണ് ഖാലിദ് രാജകുമാരൻ ഇക്കാര്യം പറഞ്ഞത്.
പുതിയ നിയമനത്തിലൂടെ തന്നിലുള്ള വിശ്വാസത്തിന് സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനോടും പ്രതിരോധ മന്ത്രി തന്റെ ട്വിറ്റർ അക്കൗണ്ടിലെ പ്രസ്താവനയിൽ നന്ദി പറഞ്ഞു.