റിയാദ്: സഊദിയിൽ സ്കൂൾ ബസിൽനിന്നിറങ്ങിയ വിദ്യാർഥിനി റോഡ് മുറിച്ചുകടക്കവേ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ വാഹനവും ഡ്രൈവറും പോലീസ് കസ്റ്റഡിലുമായി. കിഴക്കൻ സഊദിയിലെ ദമാമിനു സമീപം ഖത്വീഫിലാണ് സംഭവം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അശ്രദ്ധയോടെ സ്കൂൾ ബസിനെ മറികടന്ന വാഹനത്തിന്‍റെ ഡ്രൈവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തുവന്നിരുന്നു. പിന്നാലെ ഖത്വീഫ് ട്രാഫിക് ഡിപ്പാർട്മെന്‍റ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു.
സ്കൂൾ ബസ് വിദ്യാർഥിനിയുടെ വീടിന് സമീപം കുട്ടിയെ ഇറക്കാനായി ബസ് നിർത്തിയപ്പോഴാണ് സംഭവം. ബസിൽ നിന്നിറങ്ങിയ കുട്ടി ബസിനു മുന്നിലൂടെ മറുവശത്തേക്ക് കടക്കുന്ന അവസരത്തിൽ സമയം അതിവേഗത്തിലെത്തി സ്കൂൾ ബസിനെ മറികടന്ന മറ്റൊരു വാഹനത്തിന്‍റെ മുന്നിൽനിന്നാണ് കുട്ടി രക്ഷപ്പെട്ടത്. നൂലിഴ വ്യത്യാസത്തിലാണ് കുട്ടി രക്ഷപ്പെട്ടത്. സ്കൂൾ ബാഗും തൂക്കി റോഡിന്‍റെ മറുവശത്തുള്ള വീട്ടിലേക്ക് ഓടിപ്പോകുന്നതും അമിത വേഗത്തിലെത്തിയ വാഹനം തൊട്ടടുത്തെത്തി ശക്തിയോടെ ബ്രേക്ക് ചവിട്ടി നിർത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ഇത് ആരോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ മണിക്കൂറുകൾക്കം ലക്ഷങ്ങളാണ് ഈ ദൃശ്യം കണ്ടത്. ശ്വാസം നിലച്ചുപോകുന്ന കാഴ്ചയാണിതെന്ന് ഒരു രക്ഷിതാവ് പ്രതികരിച്ചു.
സ്കൂൾ ബസിനെ മറികടക്കുമ്പോൾ പാലിക്കേണ്ട ട്രാഫിക് നിയമങ്ങൾ ഡ്രൈവർ പാലിച്ചില്ലെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നുണ്ട്. സ്കൂൾ ബസുകൾ നിർത്തുമ്പോഴും മറ്റു വാഹനങ്ങൾ സ്കൂൾ ബസുകൾക്ക് മുന്നിൽ ആകുമ്പോഴും കൃത്യമായ പാർക്കിങ് അകലങ്ങളും നിയമങ്ങളും പാലിച്ചു മാത്രമെ പാടുള്ളൂ. ഇവിടെ സ്കൂൾ ബസ് ഡ്രൈവറും മറികടന്ന വാഹന ഡ്രൈവറും അത് പാലിച്ചില്ലെന്ന് സോഷ്യൽ മീഡിയ പ്രതികരിച്ചു. വിദ്യാർഥികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും സ്കൂൾ ബസുകളെ മറികടക്കരുതെന്ന് നിയമം ലംഘിച്ചാൽ 6,000 റിയാൽ വരെ പിഴയീടാക്കാവുന്ന കുറ്റമാണെന്നും ട്രാഫിക് വകുപ്പ് വിശദീകരിച്ചു.
വീഡിയോ 👇
نجاة طفلة من #الدهس إثر تجاوز مركبة حافلة مدرسية https://t.co/s3MR9bcLLi pic.twitter.com/eQHdkeqNXB
— أخبار 24 (@Akhbaar24) September 20, 2022