റിയാദ്: വിദേശ കറൻസികൾ അച്ചടിക്കുകയും കള്ളപ്പണം ഉണ്ടാക്കുകയും ചെയ്ത
വിദേശികളെ പോലീസ് അറസ്റ്റ് ചെയ്തു.
യെമൻ, സിറിയൻ, ഈജിപ്ഷ്യൻ പൗരന്മാരെയും പ്രവാസികളെയും റിയാദ് പോലീസ് പിടികൂടിയത്.
റിയാദിലെ ഒരു ഗോഡൗണിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് വ്യാജ കറൻസി നിർമ്മാണ കേന്ദ്രം കണ്ടെത്തിയത് . ഗോഡൗണിനകത്ത് പ്രത്യേക ഒളിത്താവളത്തിനകത്ത് വെച്ചായിരുന്നു വ്യാജ കറൻസികൾ അച്ചടിച്ചിരുന്നത്.
സംഭവസ്ഥലത്ത് വെച്ച് 50 ദശലക്ഷത്തിലധികം കള്ളനോട്ടുകൾ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു .