92 റിയാലിന് സഊദി എയർലൈൻസ് ടിക്കറ്റ് സ്വന്തമാക്കാൻ അവസരം

0
6641

ജിദ്ദ: സഊദി അറേബ്യയുടെ 92 ആം ദേശീയദിനാചരണം പ്രമാണിച്ച് സഊദി എയർലൈൻസ് ആഭ്യന്തര യാത്ര ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. 92 റിയാൽ മുതൽ സഊദിയിലെ വിവിധ നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യാൻ സാധിക്കുന്ന ടിക്കറ്റുകളാണ് സഊദിയ പ്രഖ്യാപിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എല്ലാ സെക്ടറുകളിലും പരിമിതമായ സീറ്റുകളാണ് ഓഫറില്‍ നല്‍കുക. ഇക്കോണമി ക്ലാസ് ടിക്കറ്റ് 92 റിയാലിനും ബേസിക് ഇക്കോണമി ക്ലാസ് ടിക്കറ്റ് 192 റിയാലിനും ലഭിക്കും.

ഇന്ന് മുതൽ 23 വരെ സഊദിയ വെബ്സൈറ്റിൽ നിന്നും ടിക്കറ്റ് എടുക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള തീയതിക്കുള്ളിൽ ഇക്കോണമി വിഭാഗത്തിലെ ഗസ്റ്റ് ക്ലാസിൽ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം.

രാജ്യത്തെ മുഴുവന്‍ ആഭ്യന്തര വിമാനത്താവളങ്ങളിലേക്കുമുള്ള സര്‍വീസുകളില്‍ വണ്‍വേ ടിക്കറ്റിനു മാത്രമാണ് ഓഫര്‍ ലഭിക്കുകയെന്നും നേരിട്ടുള്ള വിമാന സർവീസിന് മാത്രമാണ് നിരക്കിളവ് ബാധകമാവുകയെന്നും സഊദി എയർലൈൻസ് അറിയിച്ചു.