ചെലവ് കുറഞ്ഞ സർവ്വീസുകൾ; “വിസ് എയർ” സഊദി സർവ്വീസുകൾ അടുത്തയാഴ്ച്ച മുതൽ

0
2435

റിയാദ്: “വിസ് എയർ” അടുത്തയാഴ്ച മുതൽ സഊദിയിലേക്കുള്ള സർവ്വീസുകൾ ആരംഭിക്കും. ചെലവ് കുറഞ്ഞ സർവ്വീസുകൾ എന്ന പ്രഖ്യാപനത്തോടെയാണ് യൂറോപ്യൻ ബജറ്റ് എയർ ലൈൻ ആയ വിസ് എയർ സഊദിയിലേക്ക് വിസ് എയർ എത്തുന്നത്. യൂറോപ്പിൽ നിന്നും എമിറേറ്റ്‌സിൽ നിന്നും സഊദിയിലേക്ക് സർവ്വീസുകൾ ആരംഭിക്കാനാണ് പദ്ധതി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യൂറോപ്പിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചെലവിലും മത്സരാധിഷ്ഠിത നിരക്കിലും കൂടുതൽ ഓപ്ഷനുകൾ നൽകുന്നതിനായി രാജ്യത്തെ എയർ കണക്റ്റിവിറ്റി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെയ്പ്പാണ് സർവ്വീസുകൾ എന്ന് വിസ് എയർ നേരത്തെ പറഞ്ഞിരുന്നു. ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും.

സഊദിയിലെ വ്യോമ മാർക്കറ്റ് വളരെ പ്രതീക്ഷ നൽകുന്ന വിപണിയാണെന്നും, “വിസ് എയറിന്റെ” പ്രവേശനം ദമാമിലേക്ക് സ്ഥിരമായി വിമാനങ്ങൾ നൽകുമെന്നും, കുറഞ്ഞ നിരക്കിലൂടെയും പരിചയസമ്പന്നരായ സേവനങ്ങളിലൂടെയും രാജ്യത്തെ ടൂറിസം മേഖല ശക്തിപ്പെടുമെന്നും “വിസ് എയർ” മേധാവി പറഞ്ഞു.

ദമാം കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് റോം, വിയന്ന, അബുദാബി എന്നീ 3 സ്ഥലങ്ങളിലേക്ക് “വിസ് എയറിന്” നേരിട്ട് വിമാന സർവീസ് നടത്തുന്നതിനുള്ള കരാർ ഒപ്പിട്ടതായി ദമാം എയർപോർട്ട് കമ്പനിയായ “ഡാകോ” നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം അവസാനത്തോടെ റിയാദ്, ജിദ്ദ, ദമാം എയർപോർട്ടുകളുമായി ബന്ധപ്പെട്ട് 20 സർവീസുകൾ സഊദിയിൽ നിന്ന് ആരംഭിക്കാനാണ് പദ്ധതി.

2030 അവസാനത്തോടെ സൗദിയിൽ 50 വിമാനങ്ങൾ ഓപറേറ്റ് ചെയ്യാനാണ് വിസ് എയറിന്റെ പദ്ധതി. എയർ കണക്ഷൻ പ്രോഗ്രാമുമായി സഹകരിച്ച് വിസ് എയർ നിക്ഷേപ മന്ത്രാലയവുമായി ധാരണാപത്രത്തിൽ ഒപ്പുവക്കുകയും ചെയ്തിട്ടുണ്ട്.