റിയാദിൽ ഒമ്പതു ദിവസം മുമ്പ് കാണാതായ യുവാവിനെ മരുഭൂമിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
3157

റിയാദ്: സഊദി അറേബ്യയില്‍ ഒമ്പത് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ മരുഭൂമിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വന്തം വാഹനത്തിന് സമീപത്തായാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി അറേബ്യയുടെ മധ്യമേഖലയിലെ അഫിഫ് സിറ്റിയിലെ വീട്ടില്‍ നിന്നാണ് യുവാവിനെ കാണാതായത്. രണ്ടു ദിവസത്തെ വ്യാപകമായ തെരച്ചിലിന് ഒടുവിലാണ് മൃതദേഹം രക്ഷാപ്രവര്‍ത്തക സംഘം കണ്ടെത്തിയത്.

യുവാവിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട് ചെയ്ത കുടുംബം ഇദ്ദേഹത്തെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. മൃതദേഹം കണ്ടെത്തിയതിന് ശേഷമുള്ള നടപടി ക്രമങ്ങള്‍ അഫിഫ് പൊലീസ് സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കി.