വെള്ളിയാഴ്ച പള്ളികളിൽ രാജ്യം ജനങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങളെക്കുറിച്ച് സംസാരിക്കാൻ സഊദി മതകാര്യ വകുപ്പ് നിർദ്ദേശം നൽകി

0
1563

റിയാദ്: അടുത്ത വെള്ളിയാഴ്ച പള്ളികളിൽ ഖുതുബ പ്രഭാഷണങ്ങളിൽ രാജ്യത്തിന്റെ നേട്ടങ്ങളും ദേശീയ ഐക്യവും ഊന്നി പറയണമെന്ന് സഊദി മതകാര്യ വകുപ്പ് മന്ത്രി മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലു ശൈഖ് വിവിധ പ്രവിശ്യകളിലേയും ഗവർണറേറ്റുകളിലെയും പ്രഭാഷകരോട് നിർദ്ദേശിച്ചു.

രാജ്യം ജനങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങളെക്കുറിച്ചും രാജ്യത്തെ ഐക്യത്തോടേയും സുരക്ഷയോടേയും നയിക്കുന്ന നേതൃത്വത്തെ കുറിച്ചും സംസാരിക്കണമെന്നും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള മന്ത്രാലയ ശാഖകൾക്ക് മന്ത്രി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.

നേതൃത്വത്തിന് ചുറ്റും അണിനിരക്കേണ്ടതിന്റെ പ്രാധാന്യം ഖുതുബയിൽ ഊന്നിപ്പറയണമെന്നും രാജ്യത്തിന്റെ നേട്ടങ്ങൾ കാത്തുസൂക്ഷിക്കന്ന രീതിയിലുള്ള ഖുതുബയാണ് നിർവഹിക്കേണ്ടതെന്നും മന്ത്രി നിർദേശിച്ചു. 
സെപ്റ്റംബർ 23 ദേശീയ ദിനമായി സൗദി അറേബ്യ ആഘോഷിക്കുന്നത്.