വഴക്കിനെ തുടർന്ന് പെൺകുട്ടി വീടുവിട്ടിറങ്ങി; ഒടുവിൽ പോലീസ് കുട്ടിയെ കണ്ടെത്തി

0
676

ഷാർജ: വീട്ടിലെ വഴക്കിനെ തുടർന്ന് പെൺ കുട്ടി വീടുവിട്ടിറങ്ങി. തിരച്ചിലിനോടുവിൽ ഷാർജ പോലീസ് കുട്ടിയെ കണ്ടെത്തി.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് കരുതി അവരുടെ ചിത്രം സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചിരുന്നു. അന്വേഷണത്തിൽ പെൺകുട്ടി സ്വമേധയാ വീട് വിട്ടിറങ്ങിയതാണെന്ന് കണ്ടെത്തി.

കാണാതായ പെൺകുട്ടിയുടെ വിവരം ലഭിച്ചയുടൻ തിരച്ചിൽ നടത്താൻ അന്വേഷണ സംഘത്തെ രൂപീകരിച്ചതായി ഷാർജ പോലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വകുപ്പ് ഡയറക്ടർ കേണൽ ഒമർ അഹമ്മദ് ബു അൽ സൗദ് പറഞ്ഞു.

കുടുംബ വഴക്കിനെ തുടർന്ന് പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് വീട് വിട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. സമൂഹത്തെ ആശങ്കയിലാഴ്ത്തുന്ന കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് കേണൽ ഒമർ അഹമ്മദ് ബു അൽ സൗദ് നിർദേശിച്ചു.