താമസ സ്ഥലങ്ങളിലെ വൈദ്യുതി സേവനം വിച്ഛേദിക്കപ്പെട്ടാൽ സേവനം എങ്ങനെ പുനഃസ്ഥാപിക്കാം ?

0
2362

റിയാദ്: സഊദിയിൽ ബിൽ അടക്കാത്തത് മൂലം വൈദ്യുതി സേവനം വിച്ഛേദിക്കപ്പെട്ടതിന് ശേഷം സേവനം പുനഃസ്ഥാപിക്കുന്നതെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി വ്യക്തമാക്കി.

താസമ സ്ഥലങ്ങളിലെ വൈദ്യുതി സേവനം വിച്ഛേദിക്കപ്പെട്ടാൽ , അടക്കേണ്ട ബിൽ തുകയുടെ 50 ശതമാനമെങ്കിലും ഉപഭോക്താവ് അടച്ചിരിക്കണം. ബാക്കി തുക അടുത്ത ബില്ലിനോട് ചേർത്ത് അടച്ചാൽ മതിയാകും . ഇങ്ങിനെ ആദ്യ പകുതി അടച്ച ശേഷം അക്കാര്യം ഉപഭോക്താവ് ഇലക്ട്രിസിറ്റി കമ്പനിയെ അറിയിക്കുകയും സേവനം വിച്ഛേദിക്കപ്പെട്ടതായ കാര്യം കമ്പനിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും വേണം.

ഇത്തരം അറിയിപ്പ് കമ്പനിക്ക് ലഭിച്ചാൽ രണ്ട് മണിക്കൂറിനുള്ളിൽ സേവനം പുനഃസ്ഥാപിക്കുന്നതാണ്