ജിദ്ദ: ഇരുപത് വർഷത്തെ പ്രവാസത്തിനു വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്ന അമീർ ഫവാസ് ഏരിയാ കെഎംസിസി പ്രസിഡണ്ടും കരുവാരക്കുണ്ട് പഞ്ചായത്ത് കെ എം സി സി ഉപദേശക സമിതി അംഗവുമായ സി. പി ഉമർ മൗലവിക്ക് ജിദ്ദ – കരുവാരക്കുണ്ട് കെഎംസിസി വക യാത്രയയപ്പ് നൽകി. പരിപാടിയിൽ
ആസിഫ് തച്ചംപെറ്റ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കെ എം സി സി സെക്രട്ടറി സാബിൽ മമ്പാട് ഉദ്ഘാടനം ചെയ്തു.കരുവാരക്കുണ്ട് പഞ്ചായത്ത് കെ എം സി സി ഉപദേശക സമിതി അംഗം മുഹമ്മദലി നമ്പിയൻ മുഖ്യ പ്രഭാഷണം നടത്തി.
ഒ പി ശമീർ, സി.പി സുൽഫി, സിറാജ് സ്രാമ്പിക്കൽ, മുഹമ്മദലി മഞ്ഞൾപാറ, സുബൈർ മമ്പാടൻ തുടങ്ങിയവർ യാത്ര മംഗളം നേർന്നു സംസാരിച്ചു. ഉമർ മൗലവിക്ക് കെഎംസിസി വക സ്നേഹോപഹാരം മലപ്പുറം ജില്ല കെഎംസിസി സെക്രട്ടറി സാബിൽ മമ്പാട് കൈമാറി. സി. പി ഉമർ മൗലവി മറുപടി പ്രസംഗം നടത്തി.
കരുവാരക്കുണ്ട് പഞ്ചായത്ത് കെഎംസിസി ജനറൽ സെക്രട്ടറി ഹനീഫ കുരിക്കൾ സ്വാഗതവും ഗഫൂർ കുട്ടത്തി നന്ദിയും പറഞ്ഞു. ടി. പി മാനുപ്പ, അലി ചെറുമല, അനീസ്, ശാഹിദ് വില്ലൻ, മുബീൻ, റഫീഖ്, ജംഷീർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.




