റിയാദ്: സഊദി അറേബ്യയിൽ രണ്ടിടത്ത് തീപിടുത്തം. റിയാദിലും ദമാമിലുമാണ് അഗ്നിബാധ. റിയാദിൽ അൽമആലി ഡിസ്ട്രിക്ടിൽ ഒഴിഞ്ഞ സ്ഥലത്ത് കൂട്ടിയിട്ട കെട്ടിട നിർമാണ അവശിഷ്ടങ്ങളിലും മറ്റുമാണ് തീ പടർന്നുപിടിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദമാമിൽ അൽമുൻതസഹ് ഡിസ്ട്രിക്ടിൽ നിർമാണത്തിലുള്ള കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.




