സഊദി വാണിജ്യ മന്ത്രാലയം വ്യക്തികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും രാജ്യത്തിന്റെ പതാക ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി

0
2704

റിയാദ്: സൗദി ദേശീയ ദിനാഘോഷങ്ങൾ ആരംഭിക്കാനിരിക്കെ വാണിജ്യ മന്ത്രാലയം, വ്യക്തികൾക്കും വാണിജ്യ സ്ഥാപനങ്ങളും രാജ്യത്തിന്റെ പതാക ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.

പ്രസിദ്ധീകരണങ്ങൾ, ചരക്കുകൾ, ഉൽപ്പന്നങ്ങൾ, ബ്രോഷറുകൾ, പ്രത്യേക സമ്മാനങ്ങൾ എന്നിവയുൾപ്പെടെയുള്ള വാണിജ്യ പ്രമോഷനുകളിൽ സൗദി അറേബ്യൻ പതാക ഉപയോഗിക്കുന്നത് വാണിജ്യ മന്ത്രാലയം വിലക്കി.

കൂടാതെ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥരുടെയും ചിത്രങ്ങളും വാണിജ്യ ഇടപാടുകളിൽ അവരുടെ പേരുകളും പ്രചാരത്തിനായി
ഉപയോഗിക്കാൻ പാടില്ല.

ദേശീയ പതാകയിൽ ദൈവത്തിന്റെ നാമവും രണ്ട് വാളുകളുടെയും ഈന്തപ്പനയുടെയും ഔദ്യോഗിക ചിഹ്നവും അടങ്ങിയിട്ടുള്ളതാണ്.
നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
ദേശീയ ദിനം ഉൾപ്പെടെ എല്ലാ സമയത്തും ഈ നിയമം ബാധകമാണ്.

ഇത്തരം ലംഘനങ്ങൾ നിയന്ത്രിക്കുന്നതിനായി രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കിയതായി മന്ത്രാലയം വിശദീകരിച്ചു.

വാണിജ്യ ഇടപാടുകളിൽ രാജ്യത്തിന്റെ ചിഹ്നമായ രണ്ട് വാളുകളും ഈന്തപ്പനയും ഉപയോഗിക്കുന്നത് നിരോധിച്ച് നാല് വർഷം മുമ്പ് വ്യാപാര സ്ഥാപനങ്ങൾക്ക് സർക്കുലർ നൽകിയിരുന്നു.