മുംബൈ: ജിസിസി പ്രവാസികൾക്ക് സഊദിയിലേക്ക് പ്രവേശനം എളുപ്പമാക്കുന്ന ഇ- ടൂറിസ്റ്റ് വിസ ലഭ്യമാകുന്ന സംവിധാനം ദുരുപയോഗം ചെയ്തത് പിടികൂടി. ഇത്തരത്തിൽ സഊദിയിലേക്ക് ഇറങ്ങാൻ ശ്രമിച്ച ഏതാനും ഇന്ത്യക്കാരെ കിഴക്കൻ സഊദിയിലെ ദമാം ഏർപ്പോട്ടിൽ നിന്ന് മടക്കിയയച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സഊദിയിലേക്ക് പ്രവേശിക്കാനായി ജിസിസി രാജ്യങ്ങളിൽ ഉള്ളവരാണെന്ന വ്യാജേന ഇവർ ഇ വിസ ലഭ്യമാക്കി സഊദിയിലേക്ക് കടക്കാൻ ശ്രമം നടത്തുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യയിൽ നിന്ന് സഊദിയിൽ എത്തിയവരാണ് പിടിക്കപ്പെട്ടത്. ഇ വിസ കരസ്ഥമാക്കി സഊദിയിൽ വിമാനമിറങ്ങിയ ഇവർ എമിഗ്രെഷനിൽ വെച്ച് ജിസിസി റെസിഡന്റ് ഐഡി ചോദിച്ചപ്പോഴായിരുന്നു പിടിക്കപ്പെട്ടത്. ജിസിസി റെസിഡന്റ്സ് ആവശ്യപ്പെട്ടപ്പോൾ ഇവർ ജിസിസി റസിഡന്റ് അല്ല എന്നും ഇന്ത്യയിൽ നിന്ന് ജിസിസി റെസിഡന്റ്സുകൾ എന്ന പേരിൽ ഇ വിസ തരപ്പെടുത്തി പറന്നതാണെന്നും എമിഗ്രേഷൻ ഉദ്യോഗസ്ഥർ തിരിച്ചറിയുകയായിരുന്നു.
ഇന്ത്യയിലെ സഊദി എംബസി വഴി സഊദി ടൂറിസ്റ്റ് വിസ ലഭ്യമാകുമെങ്കിലും എംബസി വഴി ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്ത് ലഭിക്കാൻ ആവശ്യമായതിനേക്കാൾ വളരെ കുറഞ്ഞ ചെലവ് മതി ഇ ടൂറിസ്റ്റ് വിസക്ക് എന്നതാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് ശ്രമിക്കാൻ യാത്രക്കാരെ പ്രേരിപ്പിക്കുന്നത്.
ചില ഏജന്റുമാർ യാത്രക്കാരെ ഇത്തരത്തിൽ കബളിപ്പിച്ചും സഹായം നൽകിയും ഇ വിസ തരപ്പെടുത്തുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇത്തരത്തിൽ ജിസിസി റെസിഡന്റ് ഐഡി കാർഡ് ഉള്ളവർക്ക് മാത്രം ലഭ്യമായ ഇ വിസ സംവിധാനത്തിൽ ജിസിസി പ്രവാസികൾ അല്ലാത്തവർ പോകുന്നത് സഊദി നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും അത് യഥാർഥ ജിസിസി പ്രവാസികൾക്ക് വരെ വിനയാകുമെന്നുമാണ് വിലയിരുത്തൽ.
അടുത്തിടെയാണ് ജിസിസി യിലെ പ്രവാസികൾക്ക് എളുപ്പത്തിൽ സഊദിയിൽ സന്ദർശനം നടത്താനായി ഇ വിസ അനുവദിച്ചത്. ഏത് ജിസിസി രാജ്യത്ത് നിന്നുള്ള വിദേശി ആണെങ്കിലും അയാൾക്ക് മൂന്ന് മാസത്തെ ജിസിസി റസിഡന്റ് വിസ ഉണ്ടായിരിക്കണമെന്നത് നിര്ബന്ധമാണ്. .




