കഅബയുടെ മൂടുപടമായ കിസ് വയുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു

0
1501

മക്ക: കഅബയുടെ മൂടു പടമായ കിസ് വയുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. റുക്നുൽ യമാനിയുടെ ഭാഗത്ത് നിന്നുള്ള അറ്റകുറ്റപ്പണികളിലൂടെയാണ് തുടക്കം കുറിച്ചത്.

സൗദിയിലെ പ്രമുഖരായ യുവ കേഡർമാരുടെ പങ്കാളിത്തത്തോടെയാണ് കിസ്‌വ തയ്യൽ ജോലികൾ നടക്കുന്നതെന്ന് കോംപ്ലക്‌സിന്റെ ജനറൽ പ്രസിഡന്റ് അംജദ് അൽ ഹസ്മി പറഞ്ഞു.

കൂടുതൽ വിശ്വാസികൾക്ക് റുൽ യമാനി ഉപയോഗപ്പെടുത്താനായി പ്രസ്തുത ഭാഗത്തെ കിസ് വയുടെ ഭാഗം ഉയർത്തുകയാണു ചെയ്തത്.

ഇക്കഴിഞ്ഞ മുഹറം ആദ്യത്തിൽ ആയിരുന്നു വിശുദ്ധ ക അബക്ക് പുതിയ കിസ് വ
അണിയിച്ചത്.